'റേഷന്‍ വാങ്ങിയില്ലെങ്കില്‍ വെള്ള കാര്‍ഡുകള്‍ റദ്ദാക്കും'; വിശദീകരണവുമായി മന്ത്രി

വെള്ള കാര്‍ഡ് ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുണ്ടെങ്കില്‍ ഈ മാസം 30നു മുന്‍പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം ക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്നു ഭക്ഷ്യ  പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാര്‍ഡ് ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുണ്ടെങ്കില്‍ ഈ മാസം 30നു മുന്‍പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണു പ്രചാരണം.

ഇപ്രകാരം ഒരു നടപടിയും ആലോചനയില്‍ ഇല്ലെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com