വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഓ​ഹ​രി വാ​ഗ്ദാ​നം ന​ൽ​കി 3.25 കോ​ടി തട്ടിയ കേസ്: മാണി സി കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

മാ​ണി സി ​കാ​പ്പ​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ്​ ഉ​ത്ത​ര​വ്
മാണി സി കാപ്പന്‍
മാണി സി കാപ്പന്‍

കൊ​ച്ചി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഓ​ഹ​രി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പണം തട്ടിയ കേസിൽ മാ​ണി സി ​കാ​പ്പ​ൻ എംഎ​ൽഎ​ക്കെ​തി​രാ​യ കേ​സ്​ നി​ല​നി​ൽ​ക്കു​മെ​ന്ന്​ ഹൈക്കോ​ട​തി. കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മാ​ണി സി ​കാ​പ്പ​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ്​ ജ​സ്​​റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്റെ ഉ​ത്ത​ര​വ്. 

3.25 കോ​ടി​യു​ടെ ത​ട്ടി​പ്പും വ​ഞ്ച​ന​യും ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ മും​ബൈ മ​ല​യാ​ളി ദി​നേ​ശ് മേ​നോ​ൻ ആണ് പരാതി നൽകിയത്. വ​ഞ്ച​ന, സ്വ​ത്തി​ൻറെ പേ​രി​ൽ ച​തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കാ​പ്പ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com