ബൈക്കുകള്‍ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു;  സുഹൃത്തിന് പരിക്ക്

അല്‍ഫോന്‍സക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു.
ബൈക്കപകടത്തില്‍ മരിച്ച അല്‍ഫോന്‍സ
ബൈക്കപകടത്തില്‍ മരിച്ച അല്‍ഫോന്‍സ

മലപ്പുറം: തിരൂര്‍ക്കാട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ ആണ് മരിച്ചത്. 22 വയസായിരുന്നു.

അല്‍ഫോന്‍സക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്‌സന്റെ മകളാണ് അല്‍ഫോന്‍സ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com