കോണ്‍ഗ്രസ് പുനഃസംഘടന: ഏഴംഗ ഉപസമിതിയെ നിയോഗിച്ചു

ഡിസിസി, ബ്ലോക്ക് പുനഃസംഘടനയ്ക്കാണ് ഉപസമിതി രൂപീകരിച്ചിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കായി ഉപസമിതിയെ നിയോഗിച്ചു. ഏഴംഗ ഉപസമിതിയെയാണ് നിയോഗിച്ചത്. ഡിസിസി, ബ്ലോക്ക് പുനഃസംഘടനയ്ക്കാണ് ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. 

കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, കെ സി ജോസഫ്, എ പി അനില്‍കുമാര്‍, ജോസഫ് വാഴക്കന്‍, എം ലിജു, കെ ജയന്ത് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്നും കൈമാറിയ ലിസ്റ്റില്‍ നിന്നും ഉപസമിതി അന്തിമ പട്ടിക രൂപീകരിക്കും. 

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തങ്ങലോട് കൂടിയാലോചിക്കുന്നില്ലെന്ന് ആരോപിച്ച് എംപിമാരടക്കം അതൃപ്തിയുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ഉപസമിതി രൂപീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകളിലാണ് ഉപസമിതി രൂപീകരിക്കാന്‍ ധാരണയായത്. 

ജില്ലകളില്‍ നിന്നു ലഭിക്കുന്ന ജംബോ പട്ടിക ഉപസമിതി ക്രോഡീകരിച്ച് കെപിസിസി നേതൃത്വത്തിന് കൈമാറും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചാകും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com