ലൈഫ് മിഷന്‍ കോഴക്കേസ്: യുവി ജോസ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇഡിക്ക് മുന്നില്‍; സന്തോഷ് ഈപ്പനൊപ്പമിരുത്തി ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ പ്രോജക്ടില്‍ യൂണിടാക്കിന് കരാര്‍ നല്‍കിയതില്‍ യു വി ജോസിന് അറിവുണ്ടായിരുന്നുവെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്
യു വി ജോസ് / ഫയല്‍
യു വി ജോസ് / ഫയല്‍

കൊച്ചി:  ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവി ജോസിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. 

ലൈഫ് മിഷന്‍ പ്രോജക്ടില്‍ യൂണിടാക്കിന് കരാര്‍ നല്‍കിയതില്‍ യു വി ജോസിന് അറിവുണ്ടായിരുന്നുവെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. നാലരക്കോടി രൂപ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പലര്‍ക്കായി കോഴ നല്‍കിയിരുന്നതായും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം യു വി ജോസിനും അറിയാമെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞതായാണ് സൂചന. 

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യു വി ജോസിനെ സന്തോഷ് ഈപ്പന്റെ ഒപ്പമിരുത്തി ഇഡി ചോദ്യം ചെയ്‌തേക്കും. അതേസമയം, കോഴപ്പണം സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചതും നടപടിക്രമങ്ങളും മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണെന്നാണ് നേരത്തെ യുവി ജോസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com