‌‌‌‌"എനിക്ക് നെയ്മറെ ആണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല"; നാലാം ക്ലാസുകാരിയുടെ ഉത്തരപേപ്പർ വൈറലായതിൽ അന്വേഷണം 

ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടി. മറുപടി തൃപ്ത്തികരമല്ലെങ്കിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകും
പരീക്ഷയ്‌ക്ക് റിസ എഴുതിയ ഉത്തരം, നെയ്‌മർ/ ചിത്രം ട്വിറ്റർ
പരീക്ഷയ്‌ക്ക് റിസ എഴുതിയ ഉത്തരം, നെയ്‌മർ/ ചിത്രം ട്വിറ്റർ

മലപ്പുറം: നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയത്തിന് മുൻപ് ഉത്തരക്കടലാസ് എങ്ങനെ സമൂഹമാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കിൽ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. 

മലപ്പുറം തിരൂർ പുതുപ്പള്ളി ശാസ്ത എൽ പി സ്‌കൂൾ, നിലമ്പൂർ തണ്ണിക്കടവ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ നാലാം ക്ലാസ് വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിൽ രണ്ട് സ്‌കൂളുകളും വിശദീകരണം നൽകേണ്ടി വരും. ആരാണ് ഉത്തരക്കടലാസിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കും. അധ്യാപകരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിക്ക് ശുപാർശ ചെയ്യും.

അർജന്റീന താരം ലയണൽ മെസിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക എന്ന മലയാളം ചോദ്യപേപ്പറിലെ നാലാമത്തെ ചോദ്യത്തിന് കുട്ടികൾ എഴുതിയ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മെസിയുടെ ചിത്രം, ജനനം, ഫുട്ബാൾ കരിയറിലെ നാഴികകല്ലുകൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ചായിരുന്നു ഉത്തരം എഴുതേണ്ടിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com