സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ കിഴക്കെനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് അപകടം ഉണ്ടായത്.
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ മരം ടെലിവിഷന്‍ ചിത്രം
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ മരം ടെലിവിഷന്‍ ചിത്രം


ആലപ്പുഴ:  സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. ആലപ്പുഴ കിഴക്കെനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് അപകടം ഉണ്ടായത്. വൈകീട്ട് നാലുമണിക്ക് ശേഷമായിരുന്നു സംഭവം. 

കുട്ടികളെ വിളിക്കാനായി സ്‌കൂളിലെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിട്ട കെട്ടിടത്തിന് മുകളിലാണ് മരം കടപുഴകി വീണത്. 

സ്‌കൂള്‍ വിട്ടസമയത്തായിരുന്നു മരം വീണത്. അതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധ്യാപകര്‍ പറഞ്ഞു.  സ്‌കൂള്‍ വിട്ടശേഷം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com