മണൽ മാഫിയ സംഘ​ങ്ങൾ തമ്മിൽ തർക്കം; തിരുവല്ലയിൽ പടയണി ഉത്സവത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു

മണൽ കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്. സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറ്റിലും കാര്‍ത്തികേയന് പുറത്തുമാണ് കുത്തേറ്റത്. മൂന്ന് പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മണൽ  കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com