രാജമല നാളെ തുറക്കും; പ്രവേശനം രാവിലെ എട്ടു മുതല്‍ 

വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മൂന്നാര്‍: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം.

മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. (www.eravikulamnationalpark.in)  2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ.  


അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്. 

വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com