മദനിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; സുരക്ഷാ ചെലവ് കുറയ്ക്കണമെന്ന് ആവശ്യം

അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു
അബ്ദുല്‍ നാസര്‍ മദനി/ഫയല്‍
അബ്ദുല്‍ നാസര്‍ മദനി/ഫയല്‍

ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. കേരളത്തിലേക്ക് പോകുന്നതിന് കർണാടക സർക്കാർ ആവശ്യപ്പെടുന്ന സുരക്ഷയുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹർജി നൽകിയിട്ടുള്ളത്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സുരക്ഷയ്ക്കായി 56.63 ലക്ഷം രൂപ വേണമെന്നാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ അജയ് റസ്തോ​ഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കർണാടക ഭീകര വിരുദ്ധ സെൽ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം  സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. 

അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചു. യതീഷ് ചന്ദ്ര ഐപിഎസിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com