വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവം: അഞ്ച് പേർക്ക് 1000 രൂപവീതം പിഴ, ജാമ്യത്തിൽ വിട്ടു

റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത അഞ്ച് പേരെയാണ് ജാമ്യത്തിൽ വിട്ടത്
വന്ദേഭാരത് എക്‌സ്പ്രസിന്റെ ബോഗിയില്‍ വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍
വന്ദേഭാരത് എക്‌സ്പ്രസിന്റെ ബോഗിയില്‍ വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍

കൊച്ചി: ഫ്ളാ​ഗ് ഓഫ് ചെയ്തതിന് പിന്നാലെ വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച കേസിൽ അറസ്റ്റിലായവരെ പിഴ ഈടാക്കി ജാമ്യത്തിൽ വിട്ടു. റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത അഞ്ച് പേരെയാണ് ജാമ്യത്തിൽ വിട്ടത്. ഇവരിൽ നിന്ന് 1000 രൂപവീതം പിഴയീടാക്കി.

അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല സ്വദേശി പിഎം‌ ഹനീഫ (44), നടുവട്ടം സ്വദേശി മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ നിർത്തിയശേഷമാണ് റെയിൽവേ കോടതി ജാമ്യം അനുവദിച്ചത്. 

പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂരെത്തിയപ്പോഴായിരുന്നു സംഭവം. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ പോസ്റ്ററാണ് ട്രെയിനിൽ ഒട്ടിച്ചത്. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയിൽവേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകൾ പതിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com