മാനത്ത് വര്‍ണ്ണപ്പൂരം; ആവേശക്കാഴ്ചയൊരുക്കി പൂരം വെടിക്കെട്ട്

തൃശൂർ പൂരത്തിന് ഇന്ന് സമാപനമാകും. തിരുവമ്പാടി-പാറമേക്കാവ് ഭ​ഗവതിമാർ ഉപചാരം ചൊല്ലി പിരിയും
പൂരം വെടിക്കെട്ട്
പൂരം വെടിക്കെട്ട്

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാറാടിച്ച കുടമാറ്റത്തിന് പിന്നാലെ, മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം വെടിക്കെട്ട്. ഒരു മണിക്കൂറിലേറെ നീണ്ടു തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കിയ ശബ്ദവര്‍ണ വിസ്മയം. തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 

വടക്കേ നടയില്‍ നിന്ന് തുടക്കമിട്ട് ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപ്പൊരിച്ചില്‍. പിന്നാലെ തൃശൂരിനെ ആവേശത്തിലാക്കി പാറമേക്കാവും കരിമരുന്നിന്റെ ആകാശപ്പൂരത്തിന് തിരികൊളുത്തി.  നില അമിട്ടുകളും കുഴിമിന്നലുകളും മാനത്ത് വര്‍ണ്ണക്കാഴ്ചയൊരുക്കി. 

ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടു തറയില്‍ ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടുമണിക്ക് മണികണ്ഠന്‍ ആല്‍ പന്തലില്‍ നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടിയുടേയും എഴുന്നള്ളത്ത് ആരംഭിക്കും. 

പടിഞ്ഞാറേ നടയില്‍ ഇരു വിഭാഗങ്ങളും സമ്മേളിച്ച് മേള അകമ്പടിയില്‍ കുടമാറും. ഇതിനുശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഇതിനു പിന്നാലെ അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com