തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് 13 കാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാര്‍

മരിച്ച കുട്ടിയും കുടുംബവും കഴിഞ്ഞദിവസം വാഗമണ്ണില്‍ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു
മരിച്ച ഹമദാന്‍/ ടിവി ദൃശ്യം
മരിച്ച ഹമദാന്‍/ ടിവി ദൃശ്യം

തൃശൂര്‍: തൃശൂരില്‍ വയറിളക്കത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു. തൃശൂര്‍ സ്വദേശി അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. വിദ്യാര്‍ത്ഥി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് കുടുംബം അഭിപ്രായപ്പെടുന്നത്. 

മരിച്ച കുട്ടിയും കുടുംബവും കഴിഞ്ഞദിവസം വാഗമണ്ണില്‍ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. മരിച്ച ഹമദാനെക്കൂടാതെ മറ്റു രണ്ടു കുട്ടികള്‍ക്കും പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇവര്‍ ചികിത്സ തേടിയിട്ടുണ്ട്. 

കുട്ടികള്‍ മൂന്നുപേരും ഒരേ ഭക്ഷണമാണ് കഴിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാന്‍ കാരണം. ഇവര്‍ ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചു. വഴിയില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനായി ഹമദാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com