പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം, 22 വർഷം ഒളിവിൽ; കൊമ്പൻ കുമാർ പിടിയിൽ

വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് കുമാർ
കൊമ്പൻ കുമാർ
കൊമ്പൻ കുമാർ

തൃശൂർ: പട്ടാപകൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടത്തി 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്മൻ, കൊമ്പൻ എന്നീ അപരനാമങ്ങളിലാണ് ഇയാൾ അറിയപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് കുമാർ.  

2000 ജനുവരി 12ന് ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വർണ്ണാഭരണങ്ങളും മോഷണം നടത്തി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കുമാറാണ് മോഷ്ടാവെന്ന് കണ്ടെത്തി. നിരവധി മോഷണ കേസുകൾ ഉള്ളതിനാൽ കുമാർ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 

ആക്രി ശേഖരണത്തിന്റെ മറവിലാണ് കുമാർ മോഷണങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പുറകിലും കുമാറാണെന്ന് കണ്ടെത്തിയതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴി തുറന്നത്. തമിഴ്നാട് പാളയംകോട്ടയിൽ നടന്ന മോഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാൽ ഇയാളെ പാളയംകോട്ടയിലെ അതിസുരക്ഷാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com