മകനെ സിനിമയിൽ അഭിനയിപ്പിക്കാം, കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ 

മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം:മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ. ഇളമ്പള്ളുർ സ്വദേശിനിയുടെ പക്കൽ നിന്നാണ് ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് നിന്നാണ് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടിയത്. 

ടിക്കി ആപ്പിലൂടെ ആണ് ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്. പല തവണയായാണ് പണം വാങ്ങിയത്. 

മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാ​ഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിൻ അടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com