'ഒരു കസേരയെടുത്ത് അടിക്കാമായിരുന്നില്ലേ?'; ആശ്വസിപ്പിക്കാനെത്തിയ കെകെ ശൈലജയുടെ മുന്നില്‍ വിതുമ്പി ഡോ. വന്ദനയുടെ അച്ഛന്‍

എന്തിനാണ് ഈ പൊലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്?
ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ കെകെ ശൈലജ
ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ കെകെ ശൈലജ


കൊല്ലം:  കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെത്തി. ശൈലജയ്ക്ക് മുന്‍പില്‍ വന്ദനയുടെ പിതാവ് വിങ്ങിപ്പൊട്ടി. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതല്ലെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.

പൊലീസിന്റെ വീഴ്ചകളും പിതാവ് എണ്ണിയെണ്ണിപ്പറഞ്ഞു. അതി വൈകാരികമായിട്ടായിരുന്നു പിതാവിന്റെ പ്രതികരണം. പൊലീസും ശരിയായ രീതിയിലല്ല കാര്യങ്ങള്‍ പറയുന്നത്. ഒരു കസേരയെടുത്ത് അടിക്കാമായിരുന്നു. അത് ചെയ്തില്ല. എന്തിനാണ് ഈ പൊലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നതെന്നും പിതാവ് ചോദിച്ചു. 

തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ചിനെ ഡോക്ടറാക്കണമെന്നുള്ളത്. ഇവിടെ ജീവിക്കാനുള്ള സാഹചര്യവും ജോലി ചെയ്യാനുമുള്ള സാഹചര്യം ഉണ്ടാകണം. നിങ്ങളോട് പരാതി പറയുകയല്ല. കുട്ടികള്‍ ജോലി തേടി പുറത്തേക്ക് പോകുകയാണ്. വിദേശത്തേക്ക് പോയവരാരും തിരിച്ചുവരില്ല. അവിടെ ഒന്നും പേടിക്കേണ്ട. അവിടെ സുരക്ഷിതമായി ജോലി ചെയ്യാമെന്നും പിതാവ് ശൈലജ ടീച്ചറോട് പറഞ്ഞു. 

എന്റെ മകള്‍ പോയി, ഇനി ആര്‍ക്കും ഇതുപോലെ ഒരു ഗതികേട് ഉണ്ടാകരുതെന്നും കരഞ്ഞുകൊണ്ട്  വന്ദനയുടെ അച്ഛന്‍ ശൈലജ ടീച്ചറോട് പറഞ്ഞു. ഏറെ നേരം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com