'പൊന്നമ്പലമേട്ടില്‍ പൂജ ചെയ്യാന്‍ കഴിഞ്ഞത് അയ്യപ്പന്റെ അനുഗ്രഹം; തെറ്റൊന്നും ചെയ്തിട്ടില്ല, കേസിന്റെ ആവശ്യമില്ല'

പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്?.
പൊന്നമ്പലമേട്ടില്‍ പൂജ നടത്തുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
പൊന്നമ്പലമേട്ടില്‍ പൂജ നടത്തുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌


കൊച്ചി:  വനം വകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിച്ച് പൂജ നടത്തിയതെന്ന് നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ പ്രവേശിച്ച് നാരായണ സ്വാമി പൂജ ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു. ദേവസ്വം മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

എല്ലാ മാസവും ശബരിമലയില്‍ സന്ദര്‍ശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീര്‍ഥാടകനുമാണ്. അയ്യപ്പന്റ അനുഗ്രഹം കൊണ്ടാണ് പൂജനടത്താന്‍ കഴിഞ്ഞത്. അവസരം ലഭിച്ചതുകൊണ്ട് പൊന്നമ്പലമേട്ടില്‍ പോയി. പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്?. അയ്യപ്പനുവേണ്ടി മരിക്കാന്‍ കൂടി തയാറാണ്. സംഭവത്തില്‍ കേസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

തീര്‍ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്‍ഥിക്കാറുണ്ട്. ഹിമാലയത്തില്‍ അടക്കം പോകുമ്പോഴും ഇങ്ങനെയാണു ചെയ്യാറുള്ളത്. പൊന്നമ്പലമേട് അതീവ സുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും നാരായണ സ്വാമി  പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com