
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ഇന്നു നടക്കും. പരീക്ഷാ ഹാളിലേക്ക് രാവിലെ 9.30 മുതൽ പ്രവേശനം അനുവദിക്കും. പ്രത്യേക ഡ്രസ് കോഡില്ല.
രാവിലെ 10 മുതൽ 12.30 വരെ ആദ്യ പേപ്പറായ ഫിസിക്സ് –കെമിസ്ട്രിയും, ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ കണക്ക് പരീക്ഷയും നടക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിനു പുറത്തുപോയി മടങ്ങിവരുന്നതിന് തടസ്സമില്ല.
ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇലക്‌ഷൻ ഐഡി, പാസ്പോർട്ട്, 12–ാം ക്ലാസ് പരീക്ഷാ ഹാൾ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നൽകുന്ന തിരിച്ചറിയൽ രേഖ ഇവയിൽ ഏതെങ്കിലും ഒന്ന് വിദ്യാർത്ഥി അഡ്മിറ്റ് കാർഡിനോപ്പം ഹാജരാക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക