പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രക്കാരനെ പകുതി വഴിയില്‍ ഇറക്കിവിട്ടു; ബസിന് 25,000 രൂപ പിഴ

സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ പാതിവഴിയില്‍ ഇറക്കിവിട്ടതിന് ബസ് കണ്ടക്ടറും ഉടമയും 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്


കണ്ണൂര്‍: സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ പാതിവഴിയില്‍ ഇറക്കിവിട്ടതിന് ബസ് കണ്ടക്ടറും ഉടമയും 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഒരുമാസസ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രക്കാരനെ പകുതി വഴിയില്‍ ഇറക്കിവിട്ടു; ബസിന് 25,000 രൂപ പിഴത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുകയുടെ ഒമ്പത് ശതമാനം പലിശസഹിതം നല്‍കാനും ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു. യാത്രക്കാരനായ ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് വിധി.

2018 ആഗസ്റ്റ് 15നാണ് പരാതിക്കിടയാക്കിയ സംഭവം. പയ്യന്നൂര്‍ മാധവി മോട്ടോര്‍സിന്റെ ശ്രീ മൂകാംബിക ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ കണ്ണൂരില്‍നിന്ന് കയറിയതായിരുന്നു പരാതിക്കാരന്‍. കല്യാശ്ശേരിയില്‍ ഇറങ്ങണമെന്ന് പറഞ്ഞ് ടിക്കറ്റ് തുക നല്‍കിയപ്പോള്‍ അവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ്, ബസില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്റ്റോപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്റ്റോപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് നിര്‍ബന്ധിച്ച് പുതിയതെരു സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി. 

ആര്‍ടിഎ അംഗീകരിച്ച സ്റ്റോപ്പാണ് കല്യാശ്ശേരിയെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരന്‍ കണ്ണൂര്‍ ട്രാഫിക് പൊലീസ്, കണ്ണൂര്‍ ആര്‍ടിഒ എന്നിവര്‍ക്ക് ആദ്യം പരാതി നല്‍കി. തുടര്‍ന്ന് ട്രാഫിക് എസ്‌ഐ ബസുടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കി. എന്നാല്‍, നടപടി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കണ്ടക്ടര്‍ എന്‍ രാജേഷ്, ഉടമ എന്‍ ശിവന്‍, കണ്ണൂര്‍ ട്രാഫിക് എസ്‌ഐ, ആര്‍ടിഒ എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.

ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന സമിതിയാണ് നഷ്ടപരിഹാരം വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com