ബവ്കോ ഔട്‌ലെറ്റുകളിൽ ഇനി 2000ത്തിന്റെ നോട്ടുമായി എത്തണ്ട; വിലക്ക് ‌ 

2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇനി മുതൽ ബവ്കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. 2000 രൂപയുടെ നോട്ട് സ്വീകരിക്കരുതെന്ന് എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ബവ്കോ ജനറൽ മാനേജർ സർക്കുലർ നൽകി. 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.

കഴിഞ്ഞ ദിവസം 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് ബവ്കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയ്ക്ക് നിരോധനമേർപ്പെടുത്തിയത്. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com