എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പങ്കില്ല; സിപിഎമ്മിന് എംഎല്‍എമാരുടെ കത്ത്

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് രണ്ട് എംഎല്‍എമാര്‍ സിപിഎമ്മിന് കത്ത് നല്‍കി
ജി സ്റ്റീഫന്‍, ഐ ബി സതീഷ്
ജി സ്റ്റീഫന്‍, ഐ ബി സതീഷ്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് രണ്ട് എംഎല്‍എമാര്‍ സിപിഎമ്മിന് കത്ത് നല്‍കി. കാട്ടാക്കട എംഎല്‍എ ഐബി സതീഷും അരുവിക്കര എംഎല്‍എ ജി സ്റ്റീഫനുമാണ് കത്ത് നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. 

വിഷയത്തില്‍ അന്വേഷണം വേണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ, ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ കാട്ടാക്കട ഏര്യാ സെക്രട്ടറി വിശാഖിനെ എസ്എഫ്‌ഐയും സിപിഎമ്മും സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു

ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ഷൈജുവിനെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. ആള്‍മാറാട്ടം കോളജ് മാനേജ്‌മെന്റ് അന്വേഷിക്കും. മൂന്നംഗ സമിതിയാകും അന്വേഷിക്കുക. മാനേജര്‍ അടക്കം മൂന്നുപേരാണ് സമിതിയാണ് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളജ് പ്രിന്‍സിപ്പലിനെതിരായ സസ്‌പെന്‍ഷനില്‍ തീരുമാനം ഉണ്ടാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com