നന്ദു
നന്ദു

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു (19 ) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐടിഐ വിദ്യാർത്ഥിയാണ്.

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com