തീപിടിച്ച കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല: ഫയര്‍ഫോഴ്‌സ് മേധാവി

'തീപിടിത്തം തടയാനുള്ള യാതൊരു സംവിധാനവും ഗോഡൗണിൽ ഉണ്ടായിരുന്നില്ല'
ഡിജിപി ബി സന്ധ്യ/ ടിവി ദൃശ്യം
ഡിജിപി ബി സന്ധ്യ/ ടിവി ദൃശ്യം

തിരുവനന്തപുരം:  തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്നുസംഭരണശാലക്ക് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലെന്ന് അഗ്നിശമന സേനാ മേധാവി ബി സന്ധ്യ.  തീപിടിത്തം തടയാനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. 

ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോൾ മിശ്രിതം കലർന്നാലും തീപിടിത്തമുണ്ടാകാം. എന്താണ് കാരണമെന്ന് പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്. രണ്ടു സാധ്യതയും ഉണ്ടെന്നു മാത്രമേ ഫയർ ഡിപ്പാർട്ടുമെന്റിന് ഇപ്പോൾ പറയാനാകൂ. 

സാനിറ്റൈസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഫയർഫോഴ്സ് എൻഒസി നൽകിയിട്ടില്ലാത്ത കെട്ടിടമാണ്. ഇവിടെ മരുന്നുകൾ സൂക്ഷിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിക്കണം. എൻഫോഴ്സ്മെന്റ് ഫയർഫോഴ്സിന്റെ ചുമതലയല്ല. ഫയർഫോഴ്സ് ഡിപ്പാർട്ടുമെന്റ് ഫയർ ഓഡിറ്റ് നടത്തുകയും വേണ്ട നടപടികൾക്ക് നിർദേശിക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ബി സന്ധ്യ വ്യക്തമാക്കി. 

തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ജീവന്‍ ബാബു അഭിപ്രായപ്പെട്ടിരുന്നു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവന്‍ബാബു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com