ഇടിച്ചിട്ടിട്ടും വാഹനം നിര്‍ത്താതെ പോയ എസ്എച്ചഒ മനുരാജിനെ സ്ഥലം മാറ്റി

മനുരാജ് ഓടിച്ച വാഹനനം ഇടിച്ച് കൊച്ചിയില്‍ യുവാവിന് പരിക്കേറ്റിരുന്നു. 
എസ്എച്ച്ഒ മനുരാജ്‌
എസ്എച്ച്ഒ മനുരാജ്‌

കൊച്ചി: കടവന്ത്ര എസ്എച്ച്ഒ മനുരാജിന് കാസര്‍കോട് ചന്തേരയിലേക്ക് സ്ഥലം മാറ്റം. പൊലീസ് മേധാവിയാണ് നടപടി ഉത്തരവ് ഇറക്കിയത്. മനുരാജ് ഓടിച്ച വാഹനനം ഇടിച്ച് കൊച്ചിയില്‍ യുവാവിന് പരിക്കേറ്റിരുന്നു. 

മെയ് 18 ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. പൊലീസിന്റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ നമ്പര്‍ മാത്രം വെച്ച്  'പ്രതി അജ്ഞാതന്‍' എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്. തോപ്പുംപടി  പൊലീസിന് കേസെടുക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് സംഘം കേസിലെ അന്വേഷണം ഏറ്റടുക്കുകയും വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.

സംഭവവമുണ്ടായതിന് പിന്നാലെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനോ, പിന്നീട് വിവരങ്ങള്‍ തിരക്കാനോ എസ്എച്ച്ഒയോ ഒപ്പമുണ്ടായിരുന്ന ഡോക്ടറോ തയ്യാറായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com