കോഴിക്കോട്ട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം രാത്രിയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയയാളെ വയനാട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ തിരികെ പൊലീസ് കോഴിക്കോട്ട് എത്തിച്ചു. 

യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി ദൃക്സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്. മാവൂര്‍ റോഡില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സമീപമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് രക്ഷിക്കാനായി യുവാവ് പറഞ്ഞെന്നു ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കി

ഒരുസംഘം ആളുകള്‍ മാവൂര്‍ റോഡിലെ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ വച്ച് യുവാവിനെ മര്‍ദിക്കുകയും പിന്നീട് ബീയര്‍ കുപ്പി കൊണ്ട് അടിച്ചെന്നും അതിനുശേഷം ഇയാളുടെ മുണ്ട് വലിച്ചൂരി കയ്യുംകാലും കെട്ടി കൊണ്ടുപോയി എന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com