'മകന് സംസാരശേഷിയില്ല, തിരിഞ്ഞു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്നു'; പിതാവിനൊപ്പം ടാപ്പിങ്ങിന് പോയ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു

കോഴിക്കോട് കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് (35) പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം അച്ഛനൊപ്പം റബ്ബർ ടാപ്പിങ്ങിനായി പോയപ്പോഴാണ് ആക്രണമുണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം.  

​ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റി. റിജേഷിന്റെ തലയ്‌ക്കും വയറിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് ശബ്‌ദം ഉണ്ടാക്കാൻ കഴിയാത്തതിനാൽ കാട്ടുപോത്ത് ആക്രമിച്ചത് പിതാവ് ആദ്യം അറിയില്ല.

പിന്നീട് തിരിഞ്ഞു നോക്കിയപ്പോഴാണ് മകൻ വീണു കിടക്കുന്നത് കണ്ടത്. പ്രദേശത്ത് കാട്ടുപന്നി ശല്യം പതിവാണെന്നും എന്നാൽ കാട്ടുപോത്തിന്റെ ആക്രമണം ആദ്യമായിട്ടാണെന്നും സമീപവാസികൾ പറഞ്ഞു. റിജേഷിന് ശരീരത്തിന് പുറമേ കാര്യമായ പരിക്കില്ല. എന്നാൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com