9 മാസത്തെ അനിശ്ചിതത്വം; നൈജീരിയ തടവിലാക്കിയ മലയാളി നാവികര്‍ ഉള്‍പ്പെടെ മോചിതരായി

ഒന്‍പത് മാസത്തെ നിശ്ചിതത്വത്തിനൊടുവില്‍ നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളി നാവികര്‍ മോചിതരായി
നൈജീരിയയില്‍ തടവിലായ നാവികര്‍
നൈജീരിയയില്‍ തടവിലായ നാവികര്‍

ന്യൂഡല്‍ഹി: ഒന്‍പത് മാസത്തെ നിശ്ചിതത്വത്തിനൊടുവില്‍ നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളി നാവികര്‍ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍ എന്നിവരാണ് മോചിതരായത്. കപ്പലില്‍ ഉണ്ടായിരുന്ന 16 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 26 പേരെയും മോചിപ്പിച്ചു.

എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ നൈജീരിയന്‍ സൈന്യം പിടികൂടുകയായിരുന്നു. മോചനം സാധ്യമായ സാഹചര്യത്തില്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികള്‍ പറഞ്ഞു. നാവികരുമായി എംടി. ഹിറോയിക് കപ്പല്‍ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒന്‍പത് ദിവസത്തിനകം സൗത്താഫ്രിക്കയിലെ കേപ്പ്ടൗണിലെത്തും.

കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് തടവിലാക്കപ്പെട്ടവരില്‍ ഒരാളായ വിജിത്ത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സൈനികര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com