തോളും കഴുത്തും തുടയുമെല്ലാം മുറുകുന്ന പോലെ തോന്നി, അപകട സ്ഥലം പിന്നിടുന്ന വരെ സമ്മർദ്ദത്തിലായിരുന്നു: അഭിലാഷ് ടോമി

അപകടം നടന്ന സ്ഥലം പിന്നിടുന്നത് വരെ ആ വേദന തുടർന്നു
അഭിലാഷ് ടോമി/ ചിത്രം ടിപി സൂരജ്
അഭിലാഷ് ടോമി/ ചിത്രം ടിപി സൂരജ്

2018ലെ അപകടത്തിന് ശേഷമുണ്ടായ പിടിഎസ്ഡി (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോർഡർ) തന്റെ ഗോള്‍ഡന്‍ ഗ്ലോബ് റേസിനെ ബാധിച്ചിരുന്നുവെന്ന് അഭിലാഷ് ടോമി. 'യാത്ര തുടങ്ങിയപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. എന്റെ തോഴും കഴുത്തും തുടയുമെല്ലാം മുറുകുന്ന പോലെ തോന്നി. അപകടം നടന്ന സ്ഥലം പിന്നിടുന്നത് വരെ ആ വേദന തുടർന്നു'. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

236 ദിവസം കൊണ്ടാണ് ചരിത്രമെഴുതി അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂർത്തിയാക്കിയത്. 2026 ൽ നടക്കുന്ന ജിജിആറിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വളരെ അധികം ഭാ​ഗ്യം തുണയ്‌ക്കേണ്ട ഒരു യാത്രയാണ് ജിജിആർ. ഇനി മറ്റൊരു ഭാ​ഗ്യ പരീക്ഷണത്തിന് ഒരുങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'പായ്‌വഞ്ചിയോട്ട മത്സരമെന്ന് പറയുന്നത് സാധാരണ ബോട്ട് റേസ് പേലെയല്ല അതിന് കുറേ അധികം തന്ത്രങ്ങൾ അറിഞ്ഞിരിക്കണം. കാലാവസ്ഥയെ കുറിച്ച് നല്ല ബോധ്യമുണ്ടാകണം. റേസിൽ പങ്കുടുക്കുന്നവരുമായി നല്ല രീതിയിലുള്ള ആശയവിനിമയം നടത്തണം. എന്നാൽ മത്സരത്തിനിടെ അത്തരമൊരു ആശയവിനിമം നടക്കാതിരുന്നത് എന്നെ നിരാശപ്പെടുത്തി. എന്നാൽ 2018ലെ മത്സരം അങ്ങനെ ആയിരുന്നില്ല. നല്ല രീതിയിൽ എല്ലാവർക്കമിടയിൽ ആശയവിനിമം ഉണ്ടായിരുന്നു.'

'2018ൽ മുന്നിലുണ്ടായിരുന്നവരുടെ തെറ്റുകൾ മനസിലാക്കിയാണ് ഞാൻ ഓരോരുത്തരെയായി മറികടന്നത്. മത്സരത്തിൽ മൂന്നാമതായിരുന്നു ഞാൻ. രണ്ടാം സ്ഥാനക്കാരനിൽ നിന്നും വെറും 100 മൈൽ ദൂരം'. അപകടത്തെ തുടർന്ന് മത്സരത്തിൽ നിന്നും പിൻമാറിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ ആൾ എന്നെ അഭിനന്ദിച്ചു. നിങ്ങൾ എന്നെ മറികടന്നിരുന്നെങ്കിൽ ബാക്കിയുള്ള യാത്രയിൽ ഞാൻ നിങ്ങളെ പിന്തുടരുമായിരുന്നു, കാരണം നിങ്ങൾ ശരിയായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്ന് അഭിലാഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 വിവാദം സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com