കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുടുങ്ങി; ഏഴ് മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

കിണര്‍ വൃത്തിയാക്കുന്നതിനിടെ വയോധികന്‍ ഇടിഞ്ഞുവീണ റിങ്ങുകള്‍ക്കിടയില്‍ കുടുങ്ങി
രക്ഷാപ്രവര്‍ത്തനത്തിന്റെ ടെലിവിഷന്‍ ദൃശ്യത്തില്‍നിന്ന്‌
രക്ഷാപ്രവര്‍ത്തനത്തിന്റെ ടെലിവിഷന്‍ ദൃശ്യത്തില്‍നിന്ന്‌

ചെങ്ങന്നൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ വയോധികന്‍ ഇടിഞ്ഞുവീണ റിങ്ങുകള്‍ക്കിടയില്‍ കുടുങ്ങി. ഏഴുമണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിണര്‍ വൃത്തിയാക്കാനെത്തിയ തൊഴിലാളി യോഹന്നാന്‍ (72) ആണ് കുടുങ്ങിയത്. 

അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു. 

കിണറിന് സമീപം കുഴി വെട്ടി തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രി സജി ചെറിയാനും സ്ഥലത്ത് എത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com