ഒന്‍പതു വയസുകാരിയെ നിരന്തരമായി പീഡിപ്പിച്ചു; അച്ഛന് 66 വര്‍ഷം കഠിനതടവ്

2021ല്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഒന്‍പത് വയസുള്ള മകളെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വര്‍ഷവും 6 മാസവും കഠിന തടവ്. പോക്‌സോ സ്‌പെഷല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2021ല്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും കുട്ടി ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് അമ്മ നേരില്‍ കാണാനിടയാതിനെ തുടര്‍ന്നാണ് നിയമനടപടികളിലേക്ക് കടന്നത്.12 വയസ്സില്‍ താഴെയുള്ള കുട്ടി എന്ന നിലയില്‍ 20 വര്‍ഷം കഠിന തടവിനും, ഒന്നില്‍ കൂടുതല്‍ തവണ അതിക്രമം നടത്തിയതിന് 20 വര്‍ഷം കഠിന തടവും, നിയമപരമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ആയതിനാല്‍ 20 വര്‍ഷവും, കൂടാതെ അന്യായമായി തടങ്കലില്‍ വച്ചതിന് 6 മാസവും, ബലപ്രയോഗം നടത്തിയതിന് 1 വര്‍ഷവും വിവസ്ത്രയാക്കിയതിനു 3 വര്‍ഷവും, കുറ്റകൃത്യം ചെയ്യാനുള്ള ഉദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷവും ആണ് ശിക്ഷ. കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതിയില്‍ നിന്നു ഈടാക്കാനും സ്‌പെഷല്‍ ജഡ്ജി ആഷ് കെ ബാല്‍ വിധിച്ചു. 

നഷ്ടപരിഹാരതുക യുക്തമായി തീരുമാനിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.വിചാരണ കാലയളവില്‍ പ്രതി തടവില്‍ ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com