'അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ കരുതുന്നുണ്ടോ?'; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര

സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?
അനില്‍ അക്കര/ ഫയൽ
അനില്‍ അക്കര/ ഫയൽ

തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ഈ വിഷയത്തിൽ സിപിഎമ്മിനോട്  ചോദ്യങ്ങളുമായി 
കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. നിങ്ങൾ ഈ ഒന്നാംഘട്ട കുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ?, ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത
കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?.

സിപിഎം നേതാക്കൾക്കെതിരെ കൗൺസിലർമാരായ അനൂപ്‌ കാട, മധു അമ്പലപുരം, എന്നിവർ നൽകിയ മൊഴിയും സിപിഎം മുതിർന്ന നേതാവ് സി കെ ചന്ദ്രൻ നല്‍കിയ മൊഴിയും അംഗീകരിക്കുന്നുണ്ടോ?. ഇഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കള്ളപ്പരാതിയെന്ന് കരുതുന്നുണ്ടോ എന്നും അനിൽ അക്കര ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയിയോട് മൂന്ന് ചോദ്യങ്ങൾ,

1)നിങ്ങൾ ഈ ഒന്നാംഘട്ടകുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?

2)കരുവന്നൂർ കൊള്ളക്കേസിലെ കുറ്റപത്രത്തിൽ പ്രതികൾക്കും ഉന്നത സിപിഎം നേതാക്കൾക്കെതിരായി
മൊഴി നൽകിയിട്ടതായി പറയെപെടുന്ന തൃശ്ശൂർ കോർപറേഷൻ കൗൺസിലർ അനൂപ്‌ കാട, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ
മധു അമ്പലപുരം, സിപിഎം മുതിർന്ന നേതാവ്സി കെ ചന്ദ്രൻ എന്നിവരുടെ മൊഴികൾ സിപിഎം അംഗീകരിക്കുന്നുണ്ടോ?

3)അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പോലിസ് കേസെടുക്കാത്ത സാഹചര്യത്തിൽ അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ സിപിഎം കരുതുന്നുണ്ടോ?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com