തൃത്താലയിലേത് ഇരട്ടക്കൊല; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; മൊഴിയിൽ വൈരുദ്ധ്യം, കാരണം ദുരൂഹം

മരിച്ച അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു പറയുന്നു
അഹമ്മദ് കബീർ, അൻസാർ
അഹമ്മദ് കബീർ, അൻസാർ

പാലക്കാട്: തൃത്താല കണ്ണനൂരിൽ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ട കൊലപാതകം. മരിച്ച അൻസാറിന്റെ (25) സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭരതപ്പുഴയുടെ കരിമ്പനക്കടവിൽ കണ്ടെത്തി. അൻസാറിനെ കൊന്നതിനു സമാനമായി കബീറിനേയും കഴുത്തു മുറിച്ച് കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 

ഇരട്ട കൊലയിൽ ഇരുവരുടേയും സുഹൃത്ത് മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുസ്തഫയെ ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് വ്യക്തമാക്കി.

മരിച്ച അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്ന് പേരും കൂടി വ്യാഴാഴ്ച കാറിൽ മീൻ പിടിക്കാൻ കരിമ്പനക്കടവിൽ എത്തിയിരുന്നു. പിന്നാലെയാണ് കൊലപാതകം. 

വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂർക്കര പറമ്പിൽ അൻസാറിനൊപ്പം കാരക്കാട് തേനോത്ത്പറമ്പിൽ കബീറിനായി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പരിശോധനക്കിടെയാണ് കണ്ണനൂർ കയത്തിനു സമീപം വെള്ളത്തിൽ കാലുകൾ പൊങ്ങിയ നിലയിൽ കബീറിന്റെ മൃതദേഹം കണ്ടത്.

പിന്നിലെ കാരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മുസ്തഫയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. ഒരാൾക്ക് രണ്ട് പേരെ ഇത്തരത്തിൽ കീഴ്പ്പെടുത്താൻ സാധിക്കുമോ എന്നതു പൊലീസിനെ കുഴക്കുന്നു. സംഭവത്തിൽ മുസ്തഫ മാത്രമായിരിക്കില്ല പിന്നിൽ മറ്റു ആളുകളുമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. 

കൊല്ലപ്പെട്ട അന്‍സാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്ന് പേരും കൂടി വ്യാഴാഴ്ച കാറില്‍ മീന്‍പിടിക്കാന്‍ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണു കരുതുന്നത്.

പട്ടാമ്പി- തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. 

വൈകീട്ട് ഏഴ് മണിയോടെ കഴുത്തിൽ വെട്ടേറ്റ നിലയിൽ അൻസാർ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നു
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെയാണ് കൊലപാതക വിവരം പുറത്തായത്. വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് അൻസാർ മരിച്ചു. 

കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തിരുന്നു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് അൻസാർ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com