'ആരാധനാലയങ്ങളില്‍ ഏതാണ് അസമയം?; സമയവും അസമയവും ആരു തീരുമാനിക്കും?'

'ന്യായാധിപന്മാര്‍ നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും'
വി മുരളീധരന്‍ / ഫയല്‍ ചിത്രം
വി മുരളീധരന്‍ / ഫയല്‍ ചിത്രം

ആലപ്പുഴ: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാകണം. ആരാധനാലയങ്ങളില്‍ ഏതാണ് അസമയം. സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന ബഹുമാനപ്പെട്ട കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോയെന്നും വി മുരളീധരന്‍ ചോദിച്ചു. 

നമ്മുടെ രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ എങ്ങനെയെന്നും പള്ളികളിലെ ഉത്സവങ്ങള്‍ എങ്ങനെയെന്നും തീരുമാനിക്കേണ്ടത് കോടതികളല്ല. ഇതൊക്കെ ക്ഷേത്ര വിശ്വാസികളും പള്ളികളില്‍ ആരാധന നടത്താന്‍ പോകുന്നവരുമൊക്കെ തീരുമാനിക്കുന്ന കാര്യങ്ങളാണ്. 

അസമയമെന്ന സമയം ഏതാണെന്ന് ആരു തീരുമാനിക്കും. രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിന് ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക എന്ന് വി മുരളീധരന്‍ ചോദിച്ചു. 

ന്യായാധിപന്മാര്‍ നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും. അല്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഉത്തരവുകളായി തന്നെ നില്‍ക്കും. അത് കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com