ബസ് യാത്രയ്ക്കിടെ ആണ്‍കുട്ടിയോട് മോശമായി പെരുമാറി; സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയ സിപിഎം ജില്ലാ നേതാവിനെതിരെ പോക്‌സോ കേസെടുത്തു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. 

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 

കേസ് ഉടന്‍ നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്‌സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com