28 വര്‍ഷത്തിനു ശേഷം ഗുരുവായൂരപ്പ ദര്‍ശനം; ആനന്ദക്കാഴ്ചയായ കൊമ്പന്‍ ദിവസങ്ങള്‍ക്കകം നാടിനെ നടുക്കി

വ്യാഴാഴ്ച ക്ഷേത്രംകിഴക്കേ നടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരന്‍ ഭക്തര്‍ക്ക് ആനന്ദക്കാഴ്ചയായി
ചന്ദ്രശേഖരന്‍  ഗുരുവായൂര്‍ സന്നിധിയില്‍ എത്തിയപ്പോള്‍, മരിച്ച പാപ്പാന്‍ രതീഷ്‌
ചന്ദ്രശേഖരന്‍ ഗുരുവായൂര്‍ സന്നിധിയില്‍ എത്തിയപ്പോള്‍, മരിച്ച പാപ്പാന്‍ രതീഷ്‌

ഗുരുവായൂര്‍: ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷമാണ്, അഴകും പ്രൗഢിയും വീണ്ടെടുത്ത് ദേവസ്വം കൊമ്പന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ വ്യാഴാഴ്ച
ഗുരുവായൂരപ്പ ദര്‍ശനത്തിനെത്തിയത്. ഇന്ന്‌ ഉച്ചയ്ക്കു ശേഷം രണ്ടാം പാപ്പാന്‍ രതീഷ് കൊമ്പന്റെ അടിയേറ്റു മരിച്ചത് ക്ഷേത്രനഗരിക്കാകെ നടുക്കമായി.

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് കണ്ണനെ കാണാന്‍ ചന്ദ്രശേഖരനെത്തിയത്. ക്ഷേത്രംകിഴക്കേ നടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരന്‍ ഭക്തര്‍ക്ക് ആനന്ദക്കാഴ്ചയായി. എആര്‍ രതീഷിനൊപ്പം പാപ്പാന്‍മാരായ കെഎം ബൈജു, കെകെ ബിനീഷ് എന്നിവരുടെ പരിചരണമാണ് ആനയ്ക്ക് നവചൈതന്യമേകിയത്. 

ക്ഷേത്രത്തിലെത്തിയ ചന്ദ്രശേഖരന്  ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍  കെ.പി.വിനയന്‍ നിവേദ്യചോറുരുള നല്‍കി. പാപ്പാന്‍മാരെ അഡ്മിനിസ്‌ട്രേറ്റര്‍ അനുമോദിച്ചു. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ് മായാദേവി  ,അസി.മാനേജര്‍ കെ.കെ.സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ന്‌ ഉച്ചയ്ക്കു മൂന്നു മണിയോടെ വെള്ളം കൊടുക്കാന്‍ പോയപ്പോഴായിരുന്നു രതീഷിന് ആനയുടെ അടിയേറ്റത്. തുമ്പിക്കൈ കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നുവെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com