ഒരു മനുഷ്യനെയും വെറും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ല; കേരളീയത്തില്‍ വിയോജിച്ച് മന്ത്രി പ്രസാദ്

ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു
മന്ത്രി പ്രസാദ് വാർത്താസമ്മേളനത്തിൽ/ ഫെയ്സ്ബുക്ക്
മന്ത്രി പ്രസാദ് വാർത്താസമ്മേളനത്തിൽ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയതില്‍ വിയോജിപ്പുമായി കൃഷിമന്ത്രി പി പ്രസാദ്. ഗോത്രപാരമ്പര്യവും തനിമയും പ്രദര്‍ശിപ്പിക്കാം. പക്ഷെ ഒരു മനുഷ്യനെയും വെറും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു. 

ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസി ജനത. അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ആദിവാസി വിഭാഗം പ്രദര്‍ശന വസ്തുവല്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. 

എന്നാൽ ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചതെന്നും, കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയിട്ടില്ലെന്നുമാണ് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നത്.  ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും നടന്ന് വളര്‍ന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത് എന്നും ഫോക് ലോര്‍ അക്കാദമി ചെയർമാൻ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com