ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം ഇന്ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ 

ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്
പ്രതി അസ്ഫാക്ക് ആലം
പ്രതി അസ്ഫാക്ക് ആലം

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന്റെ ശിക്ഷയിന്മേലുള്ള വാദം ഇന്ന് തുടങ്ങും. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെയും പ്രതിബാഗത്തിന്റേയും വാദങ്ങള്‍ക്ക് പുറമേ, നാലു റിപ്പോര്‍ട്ടുകല്‍ കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ നിശ്ചയിക്കുക.

പ്രതി അസഫാക് കുറ്റം സ്വയം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടാനുള്ള സാധ്യതയുള്ള ആളാണോയെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിചാരണത്തടവുകാരനായിരുന്ന ഘട്ടത്തിലെ പ്രതിയുടെ മനോനില വ്യക്തമാക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും, സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രബേഷന്‍ ഓഫീശരുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വബാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com