സൈബര്‍ തട്ടിപ്പിന് തടയിടല്‍; പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു

പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം നല്‍കുകയാണ് ലക്ഷ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയമിക്കും. പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം നല്‍കുകയാണ് ലക്ഷ്യം. ഇതിനായി www.cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേന അപേക്ഷ ക്ഷണിച്ചു. 

വെബ്‌സൈറ്റില്‍ സൈബര്‍ വോളണ്ടിയര്‍ എന്ന വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ ആസ് എ വോളണ്ടിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രാമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്‌ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. 

തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബര്‍ സുരക്ഷാ അവബോധം പകരാന്‍  ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍  പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍  പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍  ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com