മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് വീണ്ടും തുടങ്ങി; പ്രതിഷേധവുമായി നാട്ടുകാർ; സ്ഥലത്ത് വൻ പൊലീസ് സന്നാഹം

കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതോടെ കുന്നിടിക്കുന്നതു നിർത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ആലപ്പുഴ: ദേശീയപാത നിർമാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി. കൂറ്റൻ ടിപ്പറുകളിൽ ഇവിടെ നിന്നു മണ്ണെടുക്കുകയാണ്. മണ്ണുമായി വരുന്ന ലോറികൾ തടയുമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതോടെ കുന്നിടിക്കുന്നതു നിർത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. 

തഹസിൽദാറടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും സ്ഥലത്തുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നു തഹസിൽദാർ വ്യക്തമാക്കി. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാ​​​ഹവുമുണ്ട്. നാട്ടുകാർ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ​ത​ഹസിൽദാർ വ്യക്തമാക്കി. 

പാലമേൽ പഞ്ചായത്തിൽ നാല് കുന്നുകളാണ് ഇടിക്കുന്നത്. മറ്റപ്പള്ളിക്ക് പുറമെ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് കുന്നിടിക്കുന്നത്. 14 ഹെക്ടറിലെ ഭൂമി ഉടമകളുമായാണ് മണ്ണെടുപ്പിനു കരാറെടുത്തവർ ധാരണയിൽ എത്തിയിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com