അനുമതിയില്ലെങ്കിലും പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി ബീച്ചില്‍ തന്നെ നടത്തും; തരൂര്‍ പങ്കെടുക്കും; എംകെ രാഘവന്‍

ആര് അനുമതി നല്‍കിയില്ലെങ്കിലും കോഴിക്കോട് ബീച്ചില്‍ തന്നെ പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: നേരത്തെ നിശ്ചയിച്ച പോല പലസ്തിന്‍ ഐക്യദാര്‍ഢ്യറാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എംകെ രാഘവന്‍ എംപി. പരിപാടിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര് അനുമതി നല്‍കിയില്ലെങ്കിലും കോഴിക്കോട് ബീച്ചില്‍ തന്നെ പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നിലപാടിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ആദ്യം അനുമതി നല്‍കിയ കലക്ടര്‍ പിന്നീട് പിന്‍മാറുകയായിരുന്നെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

അതേസമയം, കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നല്‍കാതിരുന്നത് എന്നാണ് വിശദീകരണം. നവംബര്‍ 25നാണ് നവകേരള സദസ്.

23നാണ് കോണ്‍ഗ്രസ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടി നടത്താനായിരുന്നു കെപിസിസി തീരുമാനം. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com