മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും ചികിത്സാച്ചെലവ് 75 ലക്ഷം രൂപ; അമേരിക്കയിലെ മയോക്ലിനിക്കില്‍ 72 ലക്ഷം 

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്കായി തലസ്ഥാനത്ത് ചെലവായത് 2,90,450 രൂപ. ആകെ ചെലവായത് 74.99 ലക്ഷം രൂപ.
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി ചെലവാക്കിയ 75 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും അമേരിക്കയിലും കേരളത്തിലുമായി ചെലവാക്കിയ തുകയാണ് അനുവദിച്ചത്. 2021 മുതലുള്ള ചെലവാണ് അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. 

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ രണ്ടു തവണയായി 72,09,482 രൂപ ചെലവാക്കി. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്കായി തലസ്ഥാനത്ത് ചെലവായത് 2,90,450 രൂപ. ആകെ ചെലവായത് 74.99 ലക്ഷം രൂപ.
2022 മാര്‍ച്ച് 30 നാണ് ചികിത്സാ ചെലവിനായുള്ള തുകയ്ക്ക് മുഖ്യമന്ത്രി അപേക്ഷ നല്‍കുന്നത്. ഏപ്രില്‍ 16ന് തുക അനുവദിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.

മയോ ക്ലിനിക്കിലെ ചികിത്സക്ക് 2022 ജനുവരി മാസത്തില്‍ മുഖ്യമന്ത്രിക്ക് ചെലവായത് 29,82,039 രൂപ. ഇവിടെ തന്നെ 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഭാര്യ കമലയുടെ ചികിത്സക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ 47,769 ചെലവായി. ഈ സമയത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സക്ക് ചെലവായ 28,646 രൂപയും അനുവദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com