പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേഡ് അധ്യാപികയുടെ മാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

പ്രതികള്‍ക്ക് വാഹനം നല്‍കി ആളും മോഷണമുതല്‍ വാങ്ങിയ ആളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു
കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ
കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ

കോട്ടയം: കോട്ടയം പരുന്തുംപാറയില്‍ പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേഡ് അധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. നാലു പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് വാഹനം നല്‍കി ആളും മോഷണമുതല്‍ വാങ്ങിയ ആളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. 

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി സ്വദേശി അനില്‍കുമാര്‍, കൊല്ലത്തെ കുപ്രസിദ്ധ മോഷ്ടാവ് കാവനാട് ശശി, തിരുവല്ല സ്വദേശി ശരത്, ആറന്മുള സ്വദേശി ഉല്ലാസ് എന്നിവരാണ് പിടിയിലായത്. ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച രണ്ടുപേര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തി മാല പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

തുടര്‍ന്ന് സമാനമായ കേസുകളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഉല്ലാസില്‍ നിന്നും അനില്‍കുമാറും കാവനാട് ശശിയും ബൈക്ക് വാങ്ങിയിരുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും കൊട്ടാരക്കരയ്ക്ക് സമീപം വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന കിട്ടിയത്. 

ഇതേത്തുടര്‍ന്ന് പൊലീസ് വീടു വളഞ്ഞതോടെ, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മോഷണമുതല്‍ ശരത്തിന് വിറ്റതായി മനസ്സിലാക്കിയതോടെയാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് റിട്ടയേഡ് അധ്യാപിക പത്മിനിയുടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com