കാന്‍സര്‍ നിര്‍ണയ പരിശോധനക്കിടെ ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റു; ഡോക്ടര്‍ക്കെതിരെ കേസ്, വകുപ്പു തല അന്വേഷണം

മണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത്
ആലപ്പുഴ ജനറല്‍ ആശുപത്രി
ആലപ്പുഴ ജനറല്‍ ആശുപത്രി

ആലപ്പുഴ:  ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ ആശാപ്രവര്‍ത്തകയ്ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 337 വകുപ്പ് പ്രകാരമാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തത്. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടും പൊലീസ് തേടിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വകുപ്പു തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദഗ്ധ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

മണ്ണഞ്ചേരി സ്വദേശിനിക്കാണ് ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പരിശോധനയ്ക്കിടെ പൊള്ളലേറ്റത്. സൗജന്യ കാന്‍സര്‍ നിര്‍ണയത്തിനുള്ള കാവല്‍ പദ്ധതിയുടെ ഭാഗമായി ബയോപ്‌സി എടുക്കാനെത്തിയതായിരുന്നു ആശാപ്രവര്‍ത്തക. കഴിഞ്ഞമാസം 12 നായിരുന്നു സംഭവം. ബയോപ്‌സി പരിശോധനയ്ക്ക് സാമ്പിള്‍ എടുക്കുമ്പോഴായിരുന്നു പൊള്ളലേല്‍ക്കുന്നത്. 

ആസിഡ് വീണാണ് പൊള്ളലേല്‍ക്കുന്നത്. ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടര്‍ പരിശോധന നടത്തിയതെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. പൊള്ളലേറ്റ കാര്യം സൂചിപ്പിച്ചപ്പോള്‍ സാരമില്ല, ഉടനെ മാറിക്കൊള്ളുമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ അശ്രദ്ധമായി പെരുമാറിയതുമൂലം ജനനേന്ദ്രിയത്തിലും ഗര്‍ഭപാത്രത്തിലും പൊള്ളലേറ്റതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com