വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പണി കിട്ടി; സിപിഎം ഓഫീസിലെ യോഗത്തില്‍ പങ്കെടുത്ത എസ്‌ഐക്കും പൊലീസുകാരനുമെതിരെ അന്വേഷണം 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യോഗം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ എസ്‌ഐയും പൊലീസുകാരനും പങ്കെടുത്ത സംഭവത്തില്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും ട്രാഫിക് എസ്‌ഐയുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യോഗം നടന്നത്. യോഗത്തില്‍ പങ്കെടുത്ത വിവരം പൊലീസുകാരന്‍ വാട്‌സാപ്പ് സ്റ്റാറ്റസായി ഇട്ടതോടെയാണ് വിവാദമായത്. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കി. 

സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം അനുകൂല സ്വാശ്രയ സംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നതെന്നും അഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ രാജ്പാല്‍ മീണക്ക് നല്‍കിയ റിപ്പോര്‍ട്ടെന്നാണ് വിവരം. എസ്‌ഐയും സിവില്‍ പൊലീസ് ഓഫീസറും ഇതേ വിശദീകരണം ആണ് നല്‍കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com