വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം വാങ്ങി; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പരാതിയില്‍ കണ്ണൂര്‍ ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ് ശ്രീശാന്ത്
എസ് ശ്രീശാന്ത്

കണ്ണൂര്‍: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില് വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതി. പരാതിയില്‍ കണ്ണൂര്‍ ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്് ശ്രീശാന്ത് പറഞ്ഞതായും പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com