'പോ പുല്ലേ, പോടീ പുല്ലേ'; മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് അഭിഭാഷകരുടെ മുദ്രാവാക്യം വിളി 

വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അഭിഭാഷകൻ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്
മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കോട്ടയം: സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച് പ്രതിഷേധം. സംഭവത്തിൽ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. 

വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അഭിഭാഷകൻ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ‘പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സിജെഎമ്മേ...’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.

2013ൽ തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്നു തെളിഞ്ഞതോടെയായിയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമർപ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്കു കഴിയില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com