കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം; 90.22 കോടി അനുവദിച്ച് സർക്കാർ

ഈ മാസം ആദ്യം 30 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. 

ഈ മാസം ആദ്യം 30 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. 

ഈ വർഷം ഇതുവരെ 1234.16 കോടി രൂപയാണ് സർക്കാർ നൽകിയത്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം 4933.22 കോടി രൂപ നൽകി. ഏഴ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 9886.22 കോടി നൽകിയതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com