ബോംബ് സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുമ്പേ വീണ്ടും ദുരന്തം; ഒരു മാസത്തിനിടെ കളമശ്ശേരി നടുങ്ങിയത് രണ്ടാം തവണ

ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പേയാണ് കളമശ്ശേരി മറ്റൊരു ദുരന്തത്തിന് കൂടിയാണ് സാക്ഷിയായത്
കുസാറ്റിലെ അപകടത്തില്‍ നിന്ന്, സാമ്ര കണ്‍വെന്‍ഷനിലെ ബോംബ് സ്‌ഫോടനം/ഫോട്ടോ: എക്‌സ്പ്രസ്സ്
കുസാറ്റിലെ അപകടത്തില്‍ നിന്ന്, സാമ്ര കണ്‍വെന്‍ഷനിലെ ബോംബ് സ്‌ഫോടനം/ഫോട്ടോ: എക്‌സ്പ്രസ്സ്

കൊച്ചി: ഒക്ടോബര്‍ 29ന് രാവിലെ കളമശ്ശേരി നടുങ്ങിയ ബോംബ് സ്‌ഫോടനം നടന്നിട്ട് 27 ദിവസം മാത്രമേ ആയിട്ടുള്ളൂ. ആറ് പേരുടെ മരണത്തിനിടയാക്കിയ അന്നത്തെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പേയാണ് കളമശ്ശേരി മറ്റൊരു ദുരന്തത്തിന് കൂടിയാണ് സാക്ഷിയായത്. 

ശനിയാഴ്ച സന്ധ്യയ്ക്ക് കുസാറ്റിലുണ്ടായ ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് സ്ഥലങ്ങളും അടുത്തടുത്താണ്. 

യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്ഫോടനമുണ്ടായത്. കേരളത്തില്‍  മതസംഘടനകളുടെ പരിപാടികളില്‍ അതുവരെ അതുപോലൊരു പ്രശ്‌നം ഉണ്ടായിട്ടേയില്ല. 

രണ്ടപകടത്തിലും പരിക്കേറ്റവരെ ആദ്യമെത്തിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കാണ്. കുസാറ്റില്‍ പരിക്കേറ്റ 50 തോളംപേര്‍ ചികിത്സയിലാണ്. മറ്റു സ്വകാര്യ ആശുപത്രിയിലും വിദ്യാര്‍ഥികള്‍ ചികിത്സയിലുണ്ട്. കളമശ്ശേരിയില്‍നിന്ന് കുസാറ്റിലേക്ക് രണ്ടരക്കിലോമീറ്ററാണ് ദൂരം. ബോംബ് സ്ഫോടനംനടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് 1.2 കിലോമീറ്ററും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com