ഡോ. എംവി പിള്ള/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
ഡോ. എംവി പിള്ള/ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

'മോഹന്‍ലാല്‍ ഇപ്പോഴും 'കുട്ടി'; സുകുമാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലുണ്ടാകില്ല'

സുകുമാരന്‍ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു

കൊച്ചി: നടന്‍ സുകുമാരന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഡോ. എം വി പിള്ള. സുകുമാരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇരുവരുടെയും സിനിമയിലേക്കുള്ള സാധ്യത വിദൂരമായേനെ. ഇരുവരും മിടുക്കരായ വിദ്യാര്‍ത്ഥികളായിരുന്നുവെന്നും ഡോ. പിള്ള പറഞ്ഞു.

ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മാവനും കൂടിയായ ഡോ. എംവി പിള്ള. അളിയനായ സുകുമാരന്‍ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. രണ്ടുപേരും സിനിമയില്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഡോ പിള്ള പറഞ്ഞു. 

നടന്‍ മോഹന്‍ലാലിനെ കുട്ടിക്കാലം മുതലേ അറിയാം. ലാലു ഇപ്പോഴും കുട്ടികളെപ്പോലെയാണ്. വലുതായെങ്കിലും ചെറിയ കുട്ടിയെപ്പോലെ. അവന് ഒരു മാറ്റവുമില്ല. വിനയമാണ് ലാലിന്റെ സവിശേഷത. അവന്‍ വളരെ ലജ്ജയുള്ള വ്യക്തിയാണെന്നും ഡോ. പിള്ള പറഞ്ഞു. അമേരിക്കയില്‍ നിന്നും തിരികെ നാട്ടില്‍ വന്ന് താമസമാക്കാനാണ് ആഗ്രഹിക്കുന്നത്.  ഇവിടെയുള്ളവര്‍ വിദേശത്തേക്ക് പോകട്ടെ. അവരില്‍ ചിലര്‍ തീര്‍ച്ചയായും തിരികെ വന്ന് അവരുടെ മാതൃരാജ്യത്തിന് സംഭാവന നല്‍കുമെന്നും ഡോ. പിള്ള പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com