'അമ്മയെ കാണണം'; വീഡിയോ കോളിലൂടെ അമ്മയെ കണ്ട് അബി​ഗേൽ

കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി
അമ്മ വീഡിയോകോളിലൂടെ അബി​ഗേലിനെ കാണുന്നു/ ടിവി ദൃശ്യം
അമ്മ വീഡിയോകോളിലൂടെ അബി​ഗേലിനെ കാണുന്നു/ ടിവി ദൃശ്യം

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവശ നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തെത്തിയവരാണ് കുട്ടിയെ കാണുന്നത്. ഒറ്റയ്ക്ക് ഒരു കുട്ടി ഇരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചു. 

ഇതിനിടെ കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും നല്‍കി. അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എടുത്ത് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവശയാണെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. കാണാതെപോയ അബിഗേല്‍ സാറയാണ് കണ്ടെത്തിയ കുട്ടിയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ആശ്രാമം മൈതാനത്ത് ആളുകള്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഡ്രൈവിങ് പഠിക്കുന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ഉപേക്ഷിച്ച ശേഷം അക്രമി സംഘം കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അമ്മയെ കാണണമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ കുട്ടി അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com